കൊരട്ടി: വ്യാപകമായി മണ്ണിടിക്കൽ നടന്ന ചിറങ്ങരയിലെ നീരോളി പാടശേഖരത്തിന്റെ തംരം മാറ്റൽ നടപടി ഇരിങ്ങാലക്കുട ആർ.ഡി.ഒ മരവിപ്പിച്ചു. 2021 മാർച്ചിൽ അന്നത്തെ അർ.ഡി.ഒ ഭൂമി തരംമാറ്റലിന് നൽകിയ അനുമതിയാണ് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ഇപ്പോൾ മരവിപ്പിച്ചത്. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ പരാതിയിലാണ് മൂന്നര ഏക്കർ വരുന്ന തണ്ണീർത്തടം നികത്തലിനെതിരായ നടപടി. കളക്ടർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കഴിഞ്ഞ ദിവസവും ഇവിടെ മണ്ണടിച്ചിരുന്നു. ഇതോടെയാണ് ഭൂമി തരം തിരിക്കലടക്കമുള്ള നടപടികൾ ആർ.ഡി.ഒ മരവിപ്പിച്ചത്. പാടം നികത്തലിന് നൽകിയ സ്റ്റോപ്പ് മെമ്മോ റദ്ദാക്കാൻ ഉടകൾക്ക് കോടതി മുഖേന സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തണ്ണീർത്തടത്തെ തരം മാറ്റിയ നടപടി റദ്ദാക്കാനുള്ള റവന്യു അധികൃതരുടെ നീക്കം.