കല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ ഭരത മാക്കിലക്കുളം തോട് സംരക്ഷണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. പ്രകൃതിക്ഷോഭത്തോടനുബന്ധിച്ച് ജില്ലയിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഭരത മാക്കിലകുളം തോട് സംരക്ഷണ പ്രവൃത്തികൾക്കായി 15 ലക്ഷം രൂപ അനുവദിച്ചത്. കൊടകര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കാണ് തുക അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ തൃശൂർ ജില്ല കളക്ടറുടെ ഉത്തരവ് ലഭിച്ചത്.