കുന്നംകുളം: സംസ്ഥാന ബഡ്ജറ്റിലുൾപ്പെടുത്തി ചിറ്റണ്ട-തലശ്ശേരി റോഡിന് അനുവദിച്ച 1.6 കോടി രൂപ ചാവക്കാട്-വടക്കാഞ്ചേരി റോഡിന്റെ ഭാഗമായ ചാട്ടുകുളം മുതൽ കുന്നംകുളം വരെയുള്ള ഭാഗത്തിനായി മാറ്റി അനുവദിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂർ ജംങ്ഷൻ മുതലുള്ള ചിറ്റണ്ട-തലശ്ശേരി റോഡ് നിർമ്മാണം 2018-19 ലെ ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചതിനാലാണ് പദ്ധതിക്കായി അനുവദിച്ച അധിക തുക ചാവക്കാട് വടക്കാഞ്ചേരി റോഡിന് അനുവദിക്കാനായത്.