കയ്പമംഗലം: എ.ഐ.ടിയു.സി തഴപ്പായ തൊഴിലാളി യൂണിയൻ കയ്പമംഗലം സലഫി നഗർ യൂണിറ്റ് കൺവെൻഷൻ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഷീത പ്രശാന്ത് അദ്ധ്യക്ഷയായി. യൂണിയൻ മേഖല സെക്രട്ടറി എൻ.എസ്. ഗോപി, ഷൈല, രമ്യ, നസീമ എന്നിവർ സംസാരിച്ചു.
യൂണിയൻ അംഗങ്ങൾക്കുള്ള ക്ഷേമനിധി കാർഡ് വിതരണം ടി.പി. രഘുനാഥ് നിർവഹിച്ചു. യൂണിറ്റ് ഭാരവാഹികളായി സെക്രട്ടറി നസീമ, പ്രസിഡന്റ് ഫസ്‌ന ആഷിക്ക് എന്നിവരെ തിരഞ്ഞെടുത്തു. തൊഴിലാളികളുടെ കൈത്താങ്ങ് ധനസഹായം മിനിമം രണ്ടായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.