ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കിഴക്കെ ചാലക്കുടി വില്ലേജ് ഓഫീസിന്റെ മേധാവി ഷൈജു ചെമ്മണ്ണൂരിനെ നഗരസഭ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ്, വി.ജെ. ജോജി എന്നിവർ ചേർന്ന് അനുമോദിക്കുന്നു.
ചാലക്കുടി: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷകളുടെ വേഗത്തിലെ തീർപ്പാക്കൽ, പൊതു ജനങ്ങളോടുള്ള ജീവനക്കാരുടെ സമീപനം എന്നിവ കണക്കിലെടുത്താണ് ബഹുമതി. ഈ വർഷം മുതലാണ് റവന്യുവകുപ്പ് ഇത്തരത്തിൽ അവാർഡ് നൽകലിന് തുടക്കമിട്ടത്. മികച്ച ബഹുമതി നേടിയ വില്ലേജ് ഓഫീസ് ജീവനക്കാരെ നഗരസഭ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ആദരിച്ചു. വില്ലേജ് ഓഫീസർ ഷൈജു ചെമ്മണ്ണൂരിനെ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ് പൊന്നാടയണിയിച്ചു. കൗൺസിലർ വി.ജെ. ജോജി അദ്ധ്യക്ഷനായി. കൗൺസിലർമാരായ ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, ഷൈജ സുനിൽ, ലില്ലി ജോസ്, ടി.ഡി. എലിസബത്ത്, കെ.എസ്. സനോജ് എന്നിവർ സംസാരിച്ചു.