jayarajan
തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​"​ ​കൈ​ത്താ​ങ്ങ് ​"​ ​ഖാ​ദി​ ​വ​സ്ത്ര​ ​പ്ര​ച​ര​ണ​ ​പ​രി​പാ​ടി​ ​കൗ​ൺ​സി​ൽ​ ​ഹാ​ളി​ൽ​ ​ഖാ​ദി​ ​ബോ​ർ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജ​യ​രാ​ജ​ൻ​ ​മേ​യ​ർ​ ​എം.​കെ​ ​വ​ർ​ഗീ​സി​ന് ​ന​ൽ​കി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുന്നു.

തൃശൂർ: ഖാദി ഗ്രാമീണവ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ഖാദി മേഖലയിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നത് ദുർബലരായ തൊഴിലാളികളാണെന്നും ഖാദി വസ്ത്ര പ്രചാരണം ഇവർക്ക് കൈത്താങ്ങാകുമെന്നും പറഞ്ഞു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായികരുന്നു അദ്ദേഹം.

അയ്യന്തോൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്, തൃശൂർ കോർപറേഷൻ, കേരള ബാങ്ക് റീജ്യണൽ ഓഫീസ്, വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷയായി. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ ഐ.ജെ മധുസൂദനൻ മുഖ്യാതിഥിയായിരുന്നു.

വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ നന്ദിയും പറഞ്ഞു. കോർപറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് റീജ്യണൽ ഓഫീസിലെ പരിപാടിയിൽ വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ പങ്കെടുത്തു.

പരമ്പരാഗത മൂല്യങ്ങൾ നിലനിറുത്തിക്കൊണ്ട് ഖാദി മേഖലയ്ക്ക് ഉണർവേകും. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഡിസൈനുകൾ പുറത്തിറക്കും. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുമായി ധാരണാപത്രം ഒപ്പിട്ടുണ്ട്.

- പി. ജയരാജൻ, വൈസ് ചെയർമാൻ, ഖാദിബോർഡ്