തൃശൂർ: വെള്ളാനിക്കര കാർഷിക കോളേജിലെ കാലാവസ്ഥാ ശാസ്ത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് പ്ലാൻ പ്രൊജക്ടിന്റെ സഹായത്തോടെ കാർഷിക കോളേജ് സെമിനാർ ഹാളിൽ വച്ച് കാലാവസ്ഥാ വ്യതിയാനവും കൃഷിയും എന്ന വിഷയത്തിൽ കർഷക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാർഷിക കോളേജ് ഡീൻ ഡോ. ദുർഗാദേവി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ പഠന വിഭാഗം മേധാവി ഡോ.ബി അജിത്കുമാർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലിൻസി ഡേവിസ് സ്വാഗതവും ഫാം മാനേജർ ടി.പി ഗംഗാധരൻ നന്ദിയും പറഞ്ഞു. വിളകളിലെ കീടബാധ, രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിൽ ഡോ. മണി ചെല്ലപ്പൻ, ഡോ. സൈനമോൾ കുര്യൻ, ഡോ.ബി. അജിത്കുമാർ എന്നിവർ ക്ലാസെടുത്തു.