arat
ആറാട്ടുപുഴ പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറയ്ക്കുന്നു.

ചേർപ്പ്: മകരക്കൊയ്‌ത്തൊഴിഞ്ഞ പൂരപ്പാടം ആറാട്ടുപുഴ പൂരത്തിന് സജ്ജമാക്കി തുടങ്ങി. തേവർ റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന ജോലികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വേനൽ മഴയിൽ പൂരപ്പാടത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനാണ് ഭൂമി ഉഴുതുമറിക്കുന്നത്. മാർച്ച് 16 നാണ് ആറാട്ടുപുഴ പൂരം. 10ന് പൂരം കൊടിയേറും. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പാടം സജ്ജമാക്കുന്നത്.