1

പുതുരുത്തിയിൽ നാളെ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പാർപ്പിട സമുച്ചയം.

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തിയിൽ 11 എസ്.ടി. കുടുംബങ്ങൾക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചതിരിഞ്ഞ് 2 ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മുഖ്യാതിഥിയാകും. നഗരസഭയിൽ വീടില്ലാത്തവർക്കായി ഇതുവരെ 1430 വീടുകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 1100 കുടുംബങ്ങൾ ഇതിനകം താമസമാക്കി കഴിഞ്ഞു. കേരളത്തിൽ വീടില്ലാത്ത വർക്കായി ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയിട്ടുള്ള നഗരസഭയുടെ ഒന്നാം വാർഷികാഘോഷത്തിൽ സ്വപ്ന പദ്ധതിയായിട്ടാണ് നഗരസഭ വീടുകൾ നിർമ്മിച്ചിട്ടുള്ളതെന്ന് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർ പി.ആർ. അരവിന്ദാഷൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.