കൊടകര: കൊടകര മിനി സിവിൽ സ്റ്റേഷനിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.അൽജോ പുളിക്കൻ, ടെസി ഫ്രാൻസിസ്, ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദൻ, വാർഡ് അംഗം സി.ഡി. സിബി, സെക്രട്ടറി പി.ആർ.അജയഘോഷ് എന്നിവർ സംസാരിച്ചു.
കോയിൻ വൈൻഡിംഗ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാട്ടർ എ.ടിഎ.മ്മിൽ നിന്നും ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്റർ വെള്ളവും 5 രൂപ നാണയം ഇട്ടാൽ 5 ലിറ്റർ വെള്ളവും ലഭിക്കും. പദ്ധതി വിഹിതത്തിൽ നിന്നും 16, 48, 000 രൂപ ചെലവഴിച്ചാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം പുതുക്കാട് താലൂക്ക് ആശുപത്രി, മറ്റത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കൊടകര മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചത്.