വരവൂർ ഗവ: എൽ.പി.സ്‌കൂളിലെ കൊയ്ത്തുത്സവത്തിൽ കുട്ടികൾ കറ്റയേന്തിയപ്പോൾ.
വടക്കാഞ്ചേരി: വരവൂർ ഗവ: എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ പ്രവേശനോത്സത്തിന്റെ ഭാഗമായി പാടത്തിറങ്ങി കൊയ്ത്ത് ഉത്സവം നടത്തി. എല്ലാ ദിവസവും രണ്ടു നേരം സ്‌കൂളിലെത്താൻ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലായിരുന്നു കുട്ടികൾ. വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ എം.ബി. പ്രസാദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. മൊയ്തീൻ എന്നിവർ പങ്കെടുത്തു.