കൊടുങ്ങല്ലൂർ: നഗരസഭ മന്ദിരത്തിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കുക, കൗൺസിൽ തീരുമാനങ്ങൾ അട്ടിമറിക്കുന്ന എൽ.ഡി.എഫ് ഏകാധിപത്യം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ അധ്യക്ഷനായി. ബി.ജെ.പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, രശ്മി ബാബു, ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ് തുടങ്ങിയവർ സംസാരിച്ചു.