കൊടകര: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ദശ വാർഷിക ആഘോഷങ്ങൾ 26ന് ഉദ്ഘാടനം ചെയ്യുമെന്ന് കോളജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ബിഷപ്പ് മാർ.പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ റിപ്പോർട്ട് അവതരിപ്പിക്കും. ചാലക്കുടി എം.പി ബെന്നി ബെഹ്നാൻ, എം.എൽഎ സനീഷ് കുമാർ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, കോളജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാദർ, ഡേവീസ് ചെങ്ങിനിയാടൻ, കാലിക്കറ്റ് യൂണിവേഴ്‌സിസിറ്റി സിൻഡിക്കേറ്റ് അംഗം യൂജിൻ മൊറോലി, വൈസ് പ്രിൻസിപ്പൽ ഡോ.എം.ജെ. റാണി തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ, കോളജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാദർ ഡേവീസ് ചെങ്ങിനിയാടൻ എന്നിവർ പങ്കെടുത്തു.