കൊടുങ്ങല്ലൂർ: യുക്തിരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കായി കൗൺസിലിനെതിരെ കള്ള പ്രചാരണം നടത്തുന്ന ബി.ജെ.പി നിലപാട് സഹതാപം അർഹിക്കുന്നതാണെന്ന് നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ പറഞ്ഞു.
കഴിഞ്ഞ കൗൺസിലിന്റെ കാലഘട്ടത്തിലാണ് കുടുംബശ്രീക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി നഗരസഭ ഓഫീസ് പരിസരത്ത് ഒരു കിയോസ്‌ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. ആ കൗൺസിലിലെ മുഴുവൻ ബി.ജെ.പി കൗൺസിലർമാർ ഉൾപ്പെടെ ഏകകണ്ഠമായി എടുത്ത തീരുമാനമാണത്. ഇപ്പോൾ അതിനെതിരെ സമര നാടകവുമായി ബി.ജെ.പി ഇറങ്ങിത്തിരിച്ചത് പരിഹാസ്യമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.