1

ഗുരുവായൂർ: ഒരു മാസത്തിലേറെ നീണ്ട അവധിക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് പുനരാരംഭിച്ചു. വ്യാഴാഴ്ച രാത്രി വിവിദവധം കഥയോടെയാണ് ആരംഭിച്ചത്. ഒമിക്രോണിന്റെ അതിതീവ്രവ്യാപനത്തെ തുടർന്ന് ജനുവരി 17 മുതൽ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി നിറുത്തിവച്ചിരിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഇന്നലെ മുതൽ കൃഷ്ണനാട്ടം പുനരാരംഭിച്ചത്.