 
വില്വാദ്രിനാഥ ക്ഷേത്രത്തിലെ അഷ്ടമിവിളക്കനോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
ചേലക്കര: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ലക്ഷാർച്ചന മഹോത്സവം സമാപിച്ചു. ഇന്നലെ രാവിലെ ചൂരക്കോട് ശ്രീജിത്ത് നമ്പീശന്റെ പ്രമാണത്തിൽ മേളവും മൂന്ന് ആനകളെ എഴുന്നള്ളിച്ച് കൊണ്ടുള്ള ശീവേലിയും നടന്നു. വൈകീട്ട് മലേശമംഗലം എച്ച്.എൽ.പി സ്‌കൂൾ വിദ്യാർത്ഥികളുടെ അക്ഷരശ്ലോകം, തൃശൂർ ശ്രീദുർഗാ നൃത്ത വിദ്യാലയത്തിന്റെ നൃത്തവതരണവും ക്ഷേത്രത്തിൽ അരങ്ങേറി. അഷ്ടമി ദിനത്തിൽ ക്ഷേത്രത്തിൽ അന്നദാനവും ഉണ്ടായിരുന്നു. ഏകാദശി മഹോത്സവത്തിന്റെ ഭാഗമായുള്ള നവമി വിളക്ക് ആഘോഷം വെള്ളിയാഴ്ച നടക്കും. ഞായറാഴ്ചയാണ് തിരുവില്വാമല ഏകാദശി ആഘോഷം .