തൃശൂർ: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് കൊവിഡ് പ്രോട്ടോകൾ പാലിച്ച് നടത്താൻ എസ്.എൻ.ബി.പി.എസ് യോഗം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി വി.കെ. രമേഷ് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ, ദീപക്കാഴ്ച നടക്കും.
ശിവരാത്രിദിവസം രാത്രി ഏഴിന് കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ നിന്നും സ്വാമി രാമാനന്ദ സ്വാമി ആശ്രമത്തിലേക്ക് ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് ആരംഭിച്ച് ഒമ്പത് മണിയോടെ ക്ഷേത്രത്തിൽ തിരിച്ച് എത്തി അവസാനിക്കും. ശേഷം ശ്രീനാരായണ ഹാളിൽ നൃത്തനൃത്ത്യങ്ങൾ, ഭക്തഗാനമേള എന്നിവ ഉണ്ടായിരിക്കും.
ഫെബ്രുവരി രണ്ടിന് രാവിലെ 4.30 മുതൽ പിതൃകൾക്ക് ബലിതർപ്പണം, തിലഹവനം എന്നിവ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന വിവരം എസ്.എൻ.ബി.പി യോഗം അഡ്മിനിസ്‌ട്രേറ്റർ ജിനേഷ് കെ. വിശ്വനാഥൻ പറഞ്ഞു.