കൊടുങ്ങല്ലൂർ: ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടംപിടിച്ച് ആര്യ നന്ദക്കുട്ടി സ്‌കൂളിന്റെ അഭിമാന താരമായി. എടവിലങ്ങ് ആറാം വാർഡിലെ പനങ്ങാട്ട് ജോഷി - ബീന ദമ്പതികളുട മകളായ ആര്യ നന്ദകുട്ടി കൊടുങ്ങല്ലൂർ അമൃത സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്രശസ്തരായ കവികളുടെ പ്രധാനപ്പെട്ട പതിനാലോളം കവിതകൾ അഞ്ച് മിനിറ്റുകൾക്കുള്ളിൽ ചൊല്ലിയാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സുഗതകുമാരി, ഒ.എൻ.വി കുറുപ്പ്, എം.പി. അപ്പൻ, കല്ലറ അജയൻ, കുഞ്ചൻ നമ്പ്യാർ, കുഞ്ഞുണ്ണി മാഷ് തുടങ്ങിയവരുടെ കവിത ചൊല്ലിയാണ് ആര്യ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയത്.