കൊടകര: 83-ാം കനകമല കുരിശുമുടി നോമ്പുകാല തീർത്ഥാടനം 27ന് വൈകീട്ട് 6ന് ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുമെന്ന് തീർത്ഥ കേന്ദ്രം അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.ഷിബു നെല്ലിശ്ശേരി അദ്ധ്യക്ഷത വഹിക്കും. ഉച്ചതിരിഞ്ഞ് 2.30ന് മാർ തോമശ്ലിഹയുടെ തീർത്ഥാടന കേന്ദ്രമായ അഴിക്കോട് സെന്റ് തോമസ് പള്ളിയുടെ അൾത്താരയിൽ നിന്നും കൊളുത്തിയ തിരി, ദീപപ്രാണമായി വാഹനങ്ങളുടെ അകമ്പടിയോടെ വിവിധ പള്ളികളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6ന് കനകമല അടിവാരം പള്ളിൽ എത്തിച്ചേരും. തുടർന്ന് ബിഷപ്പ് മാർ.പോളി കണ്ണൂക്കാടൻ ദീപം ഏറ്റുവാങ്ങി തീർത്ഥാടന ജനറൽ കൺവീനർ ജോർജ് പന്തല്ലൂക്കരന് കൈമാറി 83-ാമത് കനകമല കുരിശുമുടി തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ അസി. റെക്ടർ, ഫാ. ഡാനിഷ് കണ്ണാടൻ, തീർത്ഥാടനം ജനറൽ കൺവീനർ, ജോർജ് പന്തല്ലൂക്കാരൻ, പി.ആർ.ഒ ഷോജൻ.ഡി.വിതയത്തിൽ, കൈക്കാരൻ ആന്റണി കൊട്ടേക്കാട്ടുക്കാരൻ, പബ്ലിസിറ്റി കൺവീനർ ബിനോയ് മഞ്ഞളി എന്നിവർ പങ്കെടുത്തു.