തൃശൂർ: വീക്ഷണം ഫോട്ടോഗ്രാഫർ ശാഞ്ച് ലാലിനെതിരെ പൊലീസ് എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ ആവശ്യപ്പെട്ടു. ശാഞ്ച്‌ലാലിനെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കുന്നതിനുപകരം ഇരയ്‌ക്കെതിരെ കേസെടുക്കുന്ന പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായി അപലപിച്ചു. പത്രപ്രവർത്തകനാണെന്നറിഞ്ഞിട്ടും പരസ്യമായി നടുറോട്ടിൽ വച്ച് നടത്തുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ജോസ് വളളൂർ പറഞ്ഞു