 
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുറപ്പാടിനു ശേഷം പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങ് ഭംഗിയാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രവർത്തനങ്ങൾക്ക് ദേവസ്വം മാനേജർ എം. മനോജ്കുമാർ നേതൃത്വം നൽകി. തേവർ പൈനൂർ പാടത്തെത്തി ചാല് കുത്തി മണ്ണ് ഇളക്കുന്നതോടെയാണ് കർഷകർ കൃഷിയിറക്കുക. ഇന്ന് കൃഷി നാമമാത്രമാണെങ്കിലും ചടങ്ങ് എറെ ഭക്തി നിർഭരമാണ്. തേവർ ചാലുകുത്തുന്ന മണ്ണ് വീടുകളിൽ സൂക്ഷിക്കുന്നതും ഐശ്വര്യമായി കരുതുന്നു.