തൃപ്രയാർ: കേരള പടന്ന മഹാസഭ താലൂക്ക് ഭാരവാഹികളായ വി.എസ്. സുനിൽകുമാർ, പി.ആർ. സർവോത്തമൻ എന്നിവരെ ആക്രമിച്ച പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കേരള പടന്ന മഹാസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ച് നടത്തും. രാവിലെ 10ന് ചന്തപ്പടി സെന്ററിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ശരവണൻ പാടൂർ, ജില്ലാ സെക്രട്ടറി പി.സി. പ്രശാന്ത്, സി.എച്ച്. ഹനീഷ് എന്നിവർ ആരോപിച്ചു.