1
യു​ക്രെ​യി​നി​ലെ​ ​ത​ങ്ങ​ളു​ടെ​ ​ഉ​റ്റ​വ​രു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​തൃ​ശൂ​ർ​ ​രാ​മ​നി​ല​യ​ത്തി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ മു​ര​ളീ​ധ​ര​നെ​ ​കാ​ണു​ന്ന​ ​ബ​ന്ധു​ക്കൾ.

തൃശൂർ : യുക്രെയിനിൽ പഠനത്തിനും ജോലിക്കുമായി പോയവരുടെ രക്ഷിതാക്കൾ ആശങ്കയുടെ മുൾമുനയിൽ. എം.ബി.ബി.എസ് പഠനത്തിനായി നിരവധി പേർ യുക്രെയിനിലുണ്ട്. അവസാന വർഷ വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ വെറ്ററിനറി കോഴ്‌സ് പഠിക്കുന്നവരും ഏറെ. നിലവിൽ യുദ്ധഭീഷണി നിലനിൽക്കുന്ന കിഴക്കൻ മേഖലയിലെ ഒഡേഷയിൽ മാത്രം അഞ്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളാണുള്ളത്. കുടുംബാംഗങ്ങളെ ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല. അതുപോലെ കാർവേഗ്യുവിൽ എത്തിയവരുടേതും. ഏതാനും രക്ഷിതാക്കൾ ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ രാമനിലയത്തിൽ സന്ദർശിച്ച് ആശങ്ക അറിയിച്ചിരുന്നു. പാമ്പൂർ, കൊടകര, മുല്ലശേരി, വടക്കാഞ്ചേരി, കരുമത്ര, പെരിങ്ങാവ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെയുണ്ട്. യുദ്ധത്തിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റും കാണുന്നത് ഭീതി വർദ്ധിപ്പിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു. വിദ്യാർത്ഥികളും വീഡിയോകൾ ഷെയർ ചെയ്യുന്നുണ്ട്.

ചില സ്ഥലങ്ങളിൽ എ.ടി.എം കൗണ്ടറുകൾ കാലിയായി. അവശ്യവസ്തുക്കൾ പരമാവധി ശേഖരിച്ച് വയ്ക്കാനുള്ള പരക്കം പാച്ചിലിലാണ് പലരും. സൂപ്പർ മാർക്കറ്റുകൾ പലതും കാലിയായി. അതേസമയം പടിഞ്ഞാറൻ യുക്രെയിനിലുള്ളവർക്ക് ആവശ്യത്തിന് സാധനങ്ങൾ ലഭിക്കുന്നുണ്ട്.