തൃശൂർ: അദ്ധ്യാപകൻ മോശമായി പെരുമാറി എന്ന് ആരോപിച്ച്, സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധം. സ്‌കൂൾ ഓഫ് ഡ്രാമയിലെ ഒരു പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ഒരു അദ്ധ്യാപകൻ അശ്ലീല സന്ദേശം അയച്ചതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പെൺകുട്ടികളും സമാനമായ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിദ്യാർത്ഥികൾ കൂട്ട പ്രതിഷേധത്തിലേക്ക് നീങ്ങിയത്. അദ്ധ്യാപകനെതിരെ നടപടി ഉണ്ടാകുംവരെ പ്രതിഷേധം തുടരാനാണ് തീരുമാനം.