തൃശൂർ: ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിൽ തൃശൂർ ടൗൺഹാളിൽ 26, 27 തീയതികളിൽ നടക്കുമെന്ന് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. എപ്രിലിൽ ഭുവനേശ്വരിൽ നടക്കുന്ന ദേശീയ കൗൺസിലിന്റെ മുന്നോടിയാണ് സംസ്ഥാന കൗൺസിൽ. 26ന് സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി യോഗവും പോഷകസംഘടനകളുടെ യോഗവും നടക്കും.
27ന് രാവിലെ 11ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ദേശീയ ഉപാദ്ധ്യക്ഷൻ പി.വി. കതിരവൻ, ദേശീയ സെക്രട്ടറി ജി.ആർ. ശിവശങ്കരൻ എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുക്കും. പുനഃസംഘടന നടക്കുന്നതിനാൽ കേരളം ഉൾപ്പെടെ 17 സംസ്ഥാന കമ്മിറ്റികൾ നിലവിൽ മരവിപ്പിച്ചിരിക്കുയാണ്. പാർട്ടി പതാകയിൽ വരുത്തേണ്ട മാറ്റം, വിരമിക്കൽ പ്രായം എന്നിവ സംബന്ധിച്ച് ചർച്ച നടക്കുമെന്നും ജിദേവരാജൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ അഡ്വ. ടി. മനോജ് കുമാർ, ബി.രാജേന്ദ്രൻ നായർ, കളത്തിൽ വിജയൻ, ഡോ. മാർട്ടിൻ പി. പോൾ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, രാജൻ പൈക്കാട്ട് എന്നിവരും പങ്കെടുത്തു.