1

തൃശൂർ: ജില്ലയിൽ അഞ്ചു വയസിന് താഴെയുള്ള 2,07,662 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളി മരുന്ന് നൽകും. അംഗൻവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ, സ്വകാര്യ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, തെരഞ്ഞെടുത്ത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തുള്ളിമരുന്ന് നൽകും. ആകെ 1710 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്.

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും ആദിവാസി മേഖലയിലെ കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് പ്രതിരോധ മരുന്ന് ലഭിച്ചു എന്നുറപ്പു വരുത്താൻ വീട് വീടാന്തരം സന്ദർശിച്ച് മരുന്ന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തും.
നാളെ രാവിലെ എട്ടിന് ജനറൽ ആശുപത്രിയിൽ മേയർ എം.കെ. വർഗീസ് പൾസ് പോളിയോ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിക്കും. കളക്ടർ ഹരിത വി. കുമാർ മുഖ്യാതിഥിയായിരിക്കും.

പൾസ് പോളിയോ

നാളെ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ച് വരെയാണ് തുള്ളിമരുന്ന് നൽകുന്നതത്.

- ഡോ. എൻ.കെ. കുട്ടപ്പൻ, ഡി.എം.ഒ