തൃശൂർ: നെൽക്കൃഷിയിലെ വരിനെല്ല്, കവടപുല്ല് എന്നിവയെ കുറഞ്ഞ ചെലവിലും എളുപ്പത്തിലും നശിപ്പിക്കാനുള്ള കെ.എ.യു വീഡ് വൈപ്പറിന്റെ പ്രവർത്തന രീതികളും, മേന്മകളും ചാഴൂർ കൃഷിഭവന് കീഴിലുള്ള കോൾപ്പാടങ്ങളിലെ കർഷകർക്ക് സർവകലാശാല പരിചയപ്പെടുത്തിക്കൊടുത്തു. നെല്ലിനെ ബാധിക്കാത്ത തരത്തിൽ കളകളിൽ മാത്രം കളനാശിനികൾ പുരട്ടി നശിപ്പിക്കുന്ന രീതിയാണിത്. വെള്ളാനിക്കര കാർഷിക കോളേജും, മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് കൃഷി ശാസ്ത്രജ്ഞരായ ഡോ.സവിത ആന്റണി, ഡോ.ചിഞ്ചു വി.എസ് എന്നിവരും, കൃഷി ഓഫീസറായ പോൾസണും നേതൃത്വം നൽകി. പ്രളയശേഷം ക്രമാതീതമായി വർദ്ധിക്കുന്ന കളകളെ നശിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് അന്തിക്കാട് പാടശേഖരത്തിലെ കർഷകർ അഭിപ്രായപ്പെട്ടു.