ഗുരുവായൂർ: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 52-ാമത് ചരമ വാർഷികം കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. കരയോഗം ഹാളിൽ ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ചടങ്ങ് കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ. രാജേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ കോങ്ങാട്ടിൽ വിശ്വനാഥമേനോൻ, കെ.രാധാമണി തുടങ്ങിയവർ സംസാരിച്ചു. മല്ലിശ്ശേരി എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭന്റെ ചരമ വാർഷികം ആചരിച്ചു. ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിന്ദു നാരായണൻ അദ്ധ്യക്ഷയായി. ഭാരവാഹികളായ പി.ശ്രീനിവാസൻ, ഇ. ശ്രീനിവാസൻ, ഭാരതി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.