mlavu

കിണറ്റിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തുന്നു.

അതിരപ്പിള്ളി: വെറ്റിലപ്പാറ പതിനാലിൽ വീട്ടുപറമ്പിലെ കിണറ്റിൽ വീണ മ്ലാവിനെ അഗ്‌നിശമന വിഭാഗം കരയ്‌ക്കെത്തിച്ച് കാട്ടിലേക്ക് വിട്ടു. തോട്ടുപുറം പ്രീതിയുടെ വീട്ടിലെ കിണറ്റിലാണ് മ്ലാവ് വീണത്. ഉപയോഗ ശൂന്യമായി കിടക്കുന്ന കിണറായതിനാൽ വീട്ടുകാർ ആദ്യം വിവരമറിഞ്ഞില്ല. പിന്നീട് വനപലകരെ അറിയിച്ചു. തുടർന്ന് ചാലക്കുടിയിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് യൂണിറ്റ് നെറ്റ് റോപ്പ് ഉപയോഗിച്ചായിരുന്നു മ്ലാവിനെ പുറത്തെടുത്തത്. പരിയാരം റേഞ്ച് ഓഫീസിൽ നിന്നും വനപാലകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഹാരിസ്, ജോഷി ജോർജ്, ഉല്ലാസ്, ഉണ്ണിക്കൃഷ്ണൻ, അനൂപ്, സന്ദീപ്, അതുൽ, അരുൺകുമാർ, അമൽ രാജ് എന്നിവരായിരുന്നു ഫയർഫോഴ്‌സ് അംഗങ്ങൾ.