elephant

കൊന്നക്കുഴിയിൽ ആനകൾ നശിപ്പിച്ച വാഴത്തോട്ടം.

ചാലക്കുടി: കൊന്നക്കുഴി വിരിപ്പാറയിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു. മറ്റപ്പിള്ളി ജെയ്‌സന്റെ തോട്ടത്തിലെ വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. നൂറ്റിയമ്പതിലേറെ വാഴകൾ ഇവ ഒടിച്ചിട്ടു. രണ്ടാഴ്ചയായി കൊന്നക്കുഴിയിൽ ആനകളുടെ ശല്യം കുറഞ്ഞിരുന്നു. ഇതോടെ പ്രദേശവാസികൾ ഭയപ്പാടിലായി.