കൊടകര: കനകമല കരിശുമുടി തീർത്ഥാടത്തിന് ഭക്തജനങ്ങൾക്ക് നൽകാനുള്ള നേർച്ച തേനിന്റെയും നേർച്ച എണ്ണയുടെയും വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർപോളി കണ്ണൂക്കാടൻ നിർവഹിച്ചു. തീർത്ഥകേന്ദ്രം റെക്ടർ ഫാ.ഷിബു നെല്ലിശ്ശേരി, ഫാ. ജെയ്‌സൺ പാറേക്കാട്ടിൽ, ഫാ. ജോസഫ് ഗോപുരം, ഫാ. ലിജോ കരുത്തി, ഫാ. വിത്സൻ മുക്കനാംപറമ്പിൽ, ഫാ. ഫെമിൻ ചിറ്റിലപ്പിള്ളി, ഫാ. റഫേൽ പുത്തൻവീട്ടിൽ, ഫാ. മാത്യു തുണ്ടത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു.