ചാലക്കുടി: യുദ്ധം നടക്കുന്ന യുക്രെയിനിൽ അകപ്പെട്ട നോർത്ത് ചാലക്കുടി സ്വദേശി അനൂപ് എന്ന് തിരിച്ചെത്തുമെന്ന് അറിയാതെ വീട്ടുകാർ. കാനംകുളം പരേതനായ ജോസിന്റെ മകൻ അനൂപാണ് യുക്രെയിൻ തലസ്ഥാനമായ കീവിൽ കുടുങ്ങിയത്. എയറോനോട്ടിക്കൽ എൻജിയറിംഗ് ബിരുദധാരിയായ 32കാരൻ വ്യാഴാഴ്ച രാത്രി വീട്ടുകാരുമായി ഇന്റർനെറ്റിൽ സംസാരിച്ചിരുന്നു. തനിക്ക് കുഴപ്പമില്ലെന്നായിരുന്നു അമ്മ ലിസിയെ അറിയിച്ചത്. എന്നാൽ വെള്ളിയാഴ്ച സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല. പത്തു വർഷമായി കീവിൽ ബിസിനസ് നടത്തുകയാണ് അനൂപ്.