ഏങ്ങണ്ടിയൂർ: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോടുകളും തണ്ണീർത്തടങ്ങളും നികത്തുന്നത് ഏങ്ങണ്ടിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നോട്ടീസ് നൽകി. സി.പി.എം പ്രവർത്തകനായ ബിജുവിന്റെ സ്ഥലമാണ് നികത്തിക്കൊണ്ടിരിക്കുന്നത്. നിരന്തരമായി ഏങ്ങണ്ടിയൂരിലെ തണ്ണിർത്തടങ്ങൾ സി.പി.എം ഒത്താശയോടെ നികത്തുകയാണെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, മത്സ്യതൊഴിലാളി സംസ്ഥാന സെക്രട്ടറി യു.കെ. പീതാംബരൻ, ഡി.സി.സി മെമ്പർ ഇർഷാദ് ചേറ്റുവ എന്നിവർ നേതൃത്വം നൽകി.