
കൊടുങ്ങല്ലൂർ: മുൻ ജനസംഘം നേതാവും കൊടുങ്ങല്ലൂർ നഗരത്തിലെ വ്യാപാരിയുമായ പുന്നത്തറ അനന്തൻ പിള്ള മകൻ വിജയൻ പിള്ള (74) നിര്യാതനായി. അടിയന്തരാവസ്ഥ കാലത്ത് പോലീസിൻ്റെ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. പിൽക്കാലത്ത് ബി.ജെ.പിയുടെ ചുമതല വഹിക്കുകയും കൊടുങ്ങല്ലൂരിലെ ബി.ജെ.പിയുടെ വളർച്ചയിൽ നിർണായ പങ്ക് വഹിക്കുകയും ചെയ്തു. പട്ടാര്യ സമാജം മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാഗ്യലക്ഷ്മി. സഹോദരങ്ങൾ: നാരയണൻകുട്ടി പിള്ള, കൃഷണൻകുട്ടി പിള്ള, പ്രേംകുമാർ, ഡോ.ആനന്ദവല്ലി.