തൃശൂർ: സ്‌കൂൾ ഒഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. രാജവാര്യർ, സുനിൽ എന്നീ അദ്ധ്യാപകർക്കെതിരെയാണ് കേസ്. വിദ്യാർത്ഥി നൽകിയ പരാതിയിലാണ് നടപടി. അതേസമയം ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന കോളേജ് ഡീനിനെതിരെയും അച്ചടക്ക നടപടി വേണമെന്ന ആവശ്യം സർവകലാശാലയെ അറിയിക്കാൻ കോളേജ് ഗ്രീവൻസ് സെൽ യോഗം തീരുമാനിച്ചു.