തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ 47-ാം ലക്ഷാർച്ചന യജ്ഞത്തിന് തുടക്കമായി. പ്രോഗ്രാം കോ-ഓർഡിനേറ്റർ എ. രാമകൃഷ്ണൻ ശ്രീമൂലസ്ഥാനത്ത് യജ്ഞ പതാക ഉയർത്തി. ഇന്ന് ശ്രീരാമനും ശങ്കരനാരായണ സ്വാമിക്കും 28ന് വടക്കുന്നാഥനുമാണ് ലക്ഷാർച്ചന. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 40 ഓളംപേർ യജ്ഞത്തിൽ പങ്കെടുക്കും. യജ്ഞ പതാക ഉയർത്തിയതോടെ 250 ഓളം നൃത്ത വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന നൃത്താഞ്ജലിക്കും തുടക്കമായി. സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, പി. ശശിധരൻ, ശ്രീകുമാർ മങ്ങാട്ട്, ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.