വാടാനപ്പിള്ളി: സംസ്ഥാത്തെ മതസമുദായങ്ങളെയും സമുദായത്തിനകത്തെ വിവിധ വിഭാഗങ്ങളെയും സി.പി.എം ഭിന്നിപ്പിച്ച് ഭരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ആരോപിച്ചു.

യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ പഞ്ചായത്ത് പര്യടനം ഉണർവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എം. മുഹമ്മദ് സമാൻ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ, ജന. സെക്രട്ടറി നൗഷാദ് തെരുവത്ത്, കെ.കെ. സക്കറിയ, അസീസ് മന്ദലാംകുന്ന്, ആർ.വി. ബക്കർ, പി.ജെ. ഷഫീക്ക്, കെ.എം. അബ്ദുള്ള എന്നിവർ സംസാരിച്ചു.