 
പുറനാട്ടുകര: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽപ്പെടുത്തി ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കൻഡറി സ്‌കൂളിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ നിർവഹിച്ചു. ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ബി. സജീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രഞ്ജിത്ത്, ഫോറസ്ട്രി ക്ലബ് ഇൻചാർജ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രേംനാഥ്, തൃശൂർ വെസ്റ്റ് എ.ഇ.ഒ അജിതാകുമാരി, സ്‌കൂൾ ഹെഡ്മാസ്റ്റർ സി. മനോജ്, പി.ടി.എ പ്രസിഡന്റ് സുധീർ എ.എസ്, സ്‌കൂൾ ഫോറസ്റ്റ ക്ലബ് കൺവീനർ എം.എസ്.രാജേഷ്, അടാട്ട് പഞ്ചായത്ത് മെമ്പർമാരായ ബിജിഷ്, ഹരീഷ്, കണ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു, പരിസ്ഥിതി ബോധവത്കരണ ക്ലാസ് സി.കെ. സുദർശന കുമാറും ആനയെ അറിയാൻ പീന ക്ലാസ് ഡോ. ടി.എസ്. രാജീവും നയിച്ചു. കുട്ടികളുടെ ആനയുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം നടന്നു