
ഗുരുവായൂർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിൽ ഗുരുവായൂരിൽ കുട്ടികളുടെ ചോറൂണ് വഴിപാട് ഇന്ന് മുതൽ പുനരാരംഭിക്കും. ഇതോടൊപ്പം മേൽപ്പത്തൂർ ആഡിറ്റോറിയം നാളെ മുതൽ കലാപരിപാടികൾക്കായി തുറന്ന് കൊടുക്കാനും ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. നാളെ മുതൽ കലാപരിപാടികൾക്കായി മേൽപ്പത്തൂർ ആഡിറ്റോറിയം ബുക്ക് ചെയ്യാനാകും. ജനുവരി 19 മുതൽ ഫെബ്രുവരി 27 വരെ കലാപരിപാടികൾ ബുക്ക് ചെയ്തിരുന്നവർക്ക് മാർച്ച് 31 നുള്ളിൽ ഒഴിവുള്ള സ്ലോട്ടുകളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകും.