upakaranaghalവി.ആർ. സുനിൽകുമാർ എം.എൽ.എ ഡോ. സുനിൽ കുമാറിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറുന്നു.

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്‌സ് ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയുമായി സഹകരിച്ച് 25 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് കൈമാറി. നഗരസഭ അദ്ധ്യക്ഷ എം.യു. ഷിനിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ. സുനിൽകുമാറിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.

സെമി ഫ്ലവർ ബെഡ്, മാട്രസ്, പില്ലോ, ബെഡ് ഷീറ്റ്, ഓക്‌സിജൻ കോൺസെൻട്രേറ്റർ, പൾസ് ഓക്‌സീമീറ്റർ തുടങ്ങിയവയാണ് കൈമാറിയത്. കിഡ്‌സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയുടെ പർച്ചേസ് മാനേജർ ദീപക് കെ. ദിലീപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, സുമേഷ് സി.എസ്, കെ.എ. ഷഫീർ, റവ. ഫാ. വർഗീസ് കാട്ടാശ്ശേരി, റവ. ഫാ. നീൽ ജോർജ് ചടയംമുറി എന്നിവർ സന്നിഹിതരായി.