1

വടക്കാഞ്ചേരി നഗരസഭ എ.സി വിഭാഗത്തിൽപ്പെട്ട 11 നിർദ്ധന കുടംബങ്ങൾക്കായി പുതുരുത്തിയിൽ നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: സമൂഹത്തിലെ നിർദ്ധനരായവരുടെ ക്ഷേമം ഉറപ്പു വരുത്തലാണ് സർക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭ എ.സി വിഭാഗത്തിൽപ്പെട്ട 11 നിർദ്ധന കുടംബങ്ങൾക്കായി പുതുരുത്തിയിൽ നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജീവിതം ഫ്‌ളാറ്റിലേക്ക് മാറുമ്പോൾ മണ്ണിനെ മറക്കരുതെന്നും മണ്ണിനെ സംരക്ഷിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത 11 കുടുംബങ്ങളും ഫ്‌ളാറ്റിൽ താമസം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ ഇ.എസ്. ബിജീഷ് എന്നിവർ പങ്കെടുത്തു.