വടക്കാഞ്ചേരി: അഭിനയ വൈവിദ്ധ്യം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അതുല്യ കലാപ്രതിഭയായിരുന്നു കെ.പി.എ.സി ലളിതയെന്ന് മന്ത്രി കെ. രാജൻ. വടക്കാഞ്ചേരി എങ്കക്കാട്ടെ പാലിശ്ശേരിയിലെ ഓർമ്മയിൽ എത്തി മന്ത്രി കുടുംബാങ്ങളെ ആശ്വസിപ്പിച്ചു. തോപ്പിൽ ഭാസി അടക്കമുള്ള പ്രഗൽഭരോടൊപ്പം പ്രവർത്തിച്ച ലളിത ചേച്ചി കെ.പി.എ.സി എന്നത് പേരിനു മുന്നിൽ വേണമെന്ന് നിർബദ്ധമുണ്ടായിരുന്നു എന്നും മന്ത്രി അനുസ്മരിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭാ വൈസ് ചെയർ പേഴ്‌സൺ ഷീലമോഹൻ, കൗൺസിലർ ഷീല മുരളി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.