udgadanam
സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ദശവത്സര ആഘോഷങ്ങൾ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: ഉന്നത വിദ്യാഭ്യാസ രംഗത്ത് 10 വർഷം പൂർത്തിയാക്കുന്ന സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ദശവത്സര ആഘോഷങ്ങൾക്ക് ഹൃദ്യദശകം 2022 ന് തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.മാത്യുപോൾ ഊക്കൻ റിപ്പോർട്ട് അവതരിപ്പിച്ചു. മോൺ.ജോയ് പാലിയേക്കര, സനീഷ്‌കുമാർ ജോസഫ് എം. എൽ.എ, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വാർഡ് അംഗം വി.വി. സുരാജ്, കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ഡെവിസ് ചെങ്ങിനിയാടൻ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.എൽ. ജോയ് യുജിൻ മോറെലി, വൈസ് പ്രിൻസിപ്പൽ എം.ജെ. റാണി, കെ.എസ്. ശ്രീലക്ഷ്മി, പ്രെറ്റി കിരൺ എന്നിവർ സംസാരിച്ചു.