news-photo

യുവകലാകാരന്മാർക്കുള്ള ഫെല്ലോഷിപ്പിന് അർഹനായ കൃഷ്ണനാട്ടം കലാകാരൻ രതീഷിനെ യൂത്ത് കോൺഗ്രസ് അനുമോദിക്കുന്നു.

ഗുരുവായൂർ: കേന്ദ്ര സംസ്‌കാരിക വകുപ്പിന്റെ കീഴിൽ യുവകലാകാരന്മാർക്കുള്ള ഫെല്ലോഷിപ്പിന് അർഹനായ ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം വേഷം കലാകാരൻ ഒ. രതീഷിനെ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് കൗൺസിലർ രേണുക ശങ്കർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അദ്ധ്യക്ഷനായി. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ, വി.കെ. ജയരാജ്, അനിൽ ചിറക്കൽ, ശരത്ചന്ദ്രൻ, ശ്രീനാഥ് പൈ തുടങ്ങിയവർ സംബന്ധിച്ചു.