തൃപ്രയാർ: കേരള പടന്ന മഹാസഭ താലൂക്ക് ഭാരവാഹിയും മാദ്ധ്യമ പ്രവർത്തകനുമായ വി.എസ്. സുനിൽകുമാറിനെ ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിൽ രണ്ട് പേരെ ഡിവൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. തളിക്കുളം ചേർക്കര പുലാമ്പി വാസുദേവൻ (60), ചേർക്കര ഘണ്ടാകർണ്ണ ക്ഷേത്രത്തിലെ പൂജാരി കുറുപ്പൻ പ്രസാദ് (60) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. പടന്ന മഹാസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘട്ടനത്തിലെത്തിയത്. സുനിൽകുമാറിനൊപ്പം ഉണ്ടായിരുന്ന സർവ്വോത്തമനും ആക്രമത്തിൽ മർദ്ദനമേറ്റിരുന്നു.