cochin
കൊച്ചിൻ ദേവസ്വം ബോർഡിന്റെ 'കെ.പി. നാരായണപിഷാരോടി ക്ഷേത്രദർശനം' പുരസ്‌കാരം ഡോ: ചാത്തനാത്ത് അച്യുതനുണ്ണിക്ക് മന്ത്രി അഡ്വ. കെ. രാജൻ സമ്മാനിക്കുന്നു

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ 'ശ്രീ വടക്കുന്നാഥൻ' പുരസ്‌കാരവും 'കെ.പി. നാരായണപിഷാരോടി ക്ഷേത്രദർശനം' പുരസ്‌കാരവും സമർപ്പിച്ചു. 'ശ്രീ വടക്കുന്നാഥൻ പുരസ്‌കാരം' പ്രശസ്ത ആന ചികിത്സകൻ ഡോ. കെ.സി. പണിക്കർക്ക് മന്ത്രി കെ. രാധാകൃഷ്ണനും, 'കെ.പി. നാരായണപിഷാരോടി ക്ഷേത്രദർശനം' പുരസ്‌കാരം പ്രശസ്ത സാഹിത്യകാരനായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് മന്ത്രി അഡ്വ. കെ. രാജനും, വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ ശിവരാത്രി മണ്ഡപത്തിൽ വച്ച് സമർപ്പിച്ചു.

പി. ബാലചന്ദ്രൻ എം.എൽ.എ ആശംസകൾ നേർന്നു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ. വി.കെ. അയ്യപ്പൻ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, വടക്കുന്നാഥ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ, ക്ഷേത്രദർശനം പ്രതാധിപസമിതി അംഗം സി. രാവുണ്ണി, കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി.വി. സജീവ് എന്നിവർ ആശംസകൾ നേർന്നു.

ഡെപ്യൂട്ടി സെക്രട്ടറി കെ.കെ രാജൻ സ്വാഗതവും തൃശ്ശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം.ജി. ജഗദീഷ് നന്ദിയും പറയും.