ekadasi
. വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി വിളക്ക് ഉത്സവത്തിനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്.

ചേലക്കര: തിരുവില്വാമല വില്യാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി വിളക്കിന് ആയിരങ്ങളാണ് വില്വാദ്രിനാഥ സന്നിധിയിലെത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിനു ശേഷം ക്ഷേത്രത്തിൽ നങ്ങ്യാർക്കൂത്ത് അരങ്ങേറി. വില്വാദ്രിനാഥ സംഗീതോത്സവത്തോടനുബന്ധിച്ച് നടന്ന പഞ്ചരത്‌ന കീർത്തനാലാപനത്തിൽ രാഗരത്‌നം മണ്ണൂർ രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ നിരവധി സംഗീതജ്ഞർ പങ്കെടുത്തു. തുടർന് വിവിധ കലാസംഘങ്ങളുടെ നൃത്തനൃത്തങ്ങൾ അരങ്ങേറി. രാത്രി നങ്ങ്യാർക്കൂത്ത്, തായമ്പക, തൃത്തായമ്പക, കേളി എന്നിവയും നടന്നു. രാത്രി രണ്ടരയോടെ വിളക്കാചാരവും തുടർന്ന് മേളം, പഞ്ചവാദ്യം എന്നിവയും നടന്നു. ക്ഷേത്ര ചുറ്റമ്പല പുനരുദ്ധാരണത്തിനു ശേഷം നടന്ന ഏകാദശി വിളക്ക് ഉത്സവത്തിന് വലിയ തിരക്കാണ് ഉണ്ടായത്. വില്വാദ്രിനാഥനെ വണങ്ങാൻ നിരവധി കുംഭാര സേവകരും ക്ഷേത്രത്തിൽ എത്തിയിരുന്നു.