കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് മൂലം ഓൺലൈൻ ക്ലാസിൽ കഴിഞ്ഞ കുട്ടികൾക്ക് പബ്ലിക് പരീക്ഷ നേരിടാനും പരീക്ഷാ പേടി മാറ്റാനും ദേവമംഗലം ശാഖയിലെയും, കയ്പമംഗലം ബീച്ച് ശാഖയിലെയും 9, 10, 11, 12, ഡിഗ്രി വിദ്യാർത്ഥികൾക്കായി ഹൗ ടു ഫേസ് എക്‌സാം എന്ന കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുധീപ് മാസ്റ്റർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ കൗൺസിലർ സജിത സുഭാഷ് ക്ലാസ് നയിച്ചു. നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് ദീപ പ്രകാശനം നടത്തി. ദേവമംഗലം ശാഖാ ബാലജന യോഗം പ്രസിഡന്റ് റിതിക സ്‌നേഹൻ ദൈവദശകം ആലപിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, ബാലജനയോഗം കോ- ഓർഡിനേറ്റർ പ്രകാശൻ കടവിൽ, ദേവമംഗലം ശാഖ പ്രസിഡന്റ് വിശ്വംഭരൻ തറയിൽ, സെക്രട്ടറി പ്രദീപ് തറയിൽ, ശാഖാ വൈസ് പ്രസിഡന്റ് സത്യൻ കുറൂട്ടിപ്പറമ്പിൽ, യൂണിയൻ കമ്മിറ്റി അംഗം എ.വി. മല്ലിനാഥൻ, കയ്പമംഗലം ബീച്ച് ശാഖ പ്രസിഡന്റ് ശങ്കരനാരായണൻ, സെകട്ടറി കെ.വി. രമേശ് എന്നിവർ സംസാരിച്ചു. രാജി ശ്രീധരൻ, റീന അനിൽ, ഇന്ദിര രാജഗോപാൽ, സജ്‌നി ആനന്ദൻ, ഗീത സതീശ്, ലത പ്രദീപ്, പ്രീത പ്രദീപ്, ഷിജി സുനിൽ, ബിനി യതീഷ് എന്നിവർ പങ്കെടുത്തു. ക്ലാസ് നയിച്ച സജിത സുഭാഷിനെ മൊമന്റോ നൽകി ആദരിച്ചു.