കൊടുങ്ങല്ലൂർ: കോതപറമ്പ് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നും, പ്രദേശത്തെ രണ്ട് പൊതുകിണറുകൾ വൃത്തിയാക്കി ഉപയോഗ്യമാക്കി മാറ്റണമെന്നും, ഗോതുരുത്ത് പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും സി.പി.ഐ കോതപറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
മണ്ഡലം അസി. സെക്രട്ടറി ടി.പി. രഘുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ജി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. പോണത്ത് ബാലൻ, ചിന്ത ദേവൻ, അഭിജിത്ത് പി.എ, പി.ആർ. ഗോപിനാഥൻ, അഡ്വ. എ.ഡി. സുദർശനൻ എന്നിവർ സംസാരിച്ചു. സമ്മേളത്തിൽ ബ്രാഞ്ച് വനിത, ജനറൽ എന്നിങ്ങനെ രണ്ട് ഘടകങ്ങളാക്കി മാറ്റി. ജനറൽ ബ്രാഞ്ച് സെക്രട്ടറിയായി പി.വി. അനിരുദ്ധനെയും അസി. സെക്രട്ടറിയായി ടി.കെ. രതീഷിനെയും, വനിതാ ബ്രാഞ്ച് സെക്രട്ടറിയായി പ്രഭല ബാലനെയും, അസി. സെക്രട്ടറിയായി തുളസി സുരേഷിനെയും തിരഞ്ഞെടുത്തു.