വില്വാദ്രി സന്നിധിയിലെത്തിയ കുംഭാരേ സേവകർ.
ചേലക്കര: വില്വാദ്രിനാഥനെ വണങ്ങാൻ മുറ തെറ്റാതെ ഇത്തവണയും കുംഭാര സേവകരെത്തി. തീപ്പന്തം നെഞ്ചോടു ചേർത്ത് ഇരുമ്പാണി തറച്ച മെതിയടി ധരിച്ച് അരമണി കിലുക്കി ഉടുക്കുപാട്ടിനൊത്ത് ചുവടു വച്ചും ഉറഞ്ഞുതുള്ളിയുമാണ് വ്രതമെടുത്ത കുംഭാര സേവകൻ സംഘമായി എത്തിയത്. ഇന്നലെ പുലർച്ചെ നിളാ തീരത്ത് പ്രത്യേക പൂജകൾ കഴിച്ചതിന് ശേഷമാണ് കുംഭാര സേവകർ ക്ഷേത്രാങ്കണത്തിലേക്ക് എത്തിയത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള വിവിധ കുംഭാര സമുദായത്തിൽപ്പെട്ടവരാണ് ഇവർ. ലങ്കാദഹനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ ഭാഗമായാണ് ഓരാണ്ടോളം വരെ വ്രതമെടുത്ത സമുദായ പുരോഹിതർ കുംഭാര സേവയ്ക്കായി എത്തിയത്. ഇത്തവണ ഓരോസംഘത്തിലും സ്ത്രീ പുരുഷ ഭേദമന്യേ ഭക്തരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ക്ഷേത്ര വലംവച്ച് ഭഗവത് സന്നിധിയിത്തി പ്രത്യേക വഴിപാടും കഴിച്ച ശേഷമാണ് സേവകർ മടങ്ങിയത്.